KeralaLatest NewsNewsCrime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വീണ്ടും ഗർഭിണിയാക്കി

കഴിഞ്ഞ ദിവസം പെൺകുട്ടി ജില്ലാ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കാവിള കൊല്ലം കോളനിയിൽ അനീഷ് (23) ആണ് പിടിയിലായത്. രണ്ട് വർഷം മുൻപ് പ്രതി ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയിരുന്നു. തുടർന്ന് ഗർഭം അലസിപ്പിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോക്സോ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വർഷം ജനുവരിയിൽ യുവാവ് ജാമ്യത്തിലിറങ്ങിയിരുന്നു. ശേഷം പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഗർഭിണിയാക്കി. പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഇത്തവണ അലസിപ്പിച്ചില്ല. കഴിഞ്ഞ ദിവസം പെൺകുട്ടി ജില്ലാ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു. ഇതോടെ, യുവാവ് വീണ്ടും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button