Latest NewsNewsIndia

ബംഗളൂരു കലാപം ; കോൺഗ്രസ് എം.എൽ.എയുടെ വീടാക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ബംഗളൂരു : ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
പോപ്പുലർഫ്രണ്ട് ആസൂത്രണം ചെയ്ത് നടത്തിയ ബംഗളൂരു കലാപത്തിൽ കോൺഗ്രസിന്റെ മുൻ നഗരസഭ കൗൺസിലറായ റാകിബ് സാക്കിർ ആണ് അറസ്റ്റിലായത്. സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം പോപ്പുലർ ഫ്രണ്ട് കോൺഗ്രസ് ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് നിരീക്ഷണം.  കോൺഗ്രസ് എം.എൽ.എയുടെ വീടാക്രമിക്കാൻ കോൺഗ്രസ് നേതാവ് തന്നെ കൂട്ടു നിന്നത് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. മതേതര മുഖം‌മൂടി കാട്ടി പാർട്ടിക്കുള്ളിൽ കയറിക്കൂടിയിരിക്കുന്ന മത തീവ്രവാദികളെ കണ്ടെത്തണമെന്ന ആവശ്യവും പ്രവർത്തകർ ഉയർത്തുന്നുണ്ട്.

സോഷ്യൽ മീഡിയിൽ നടന്ന കമന്റ് യുദ്ധത്തിന്റെ തുടർച്ചയായാണ് അഖണ്ഡ ശ്രീനിവാസ മൂർത്തി എം.എൽ.എയുടെ വീട് മതതീവ്രവാദികൾ ആക്രമിച്ചത്. എം.എൽ.എയുടെ ബന്ധു മുഹമ്മദ് നബിയെ വിമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button