Latest NewsIndiaNews

ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമെന്ന് സൂചനകൾ

ഹൈദരാബാദ്: ദേശീയ ശ്രദ്ധ നേടിയ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാകുന്നു. തപാൽ വോട്ടുകളെണ്ണിയപ്പോൾ മുന്നിട്ട് നിന്ന ബിജെപി ഇപ്പോഴും മുന്നിലാണ്. നിലവിൽ ബിജെപി 50 ഇടത്തും ടിആർഎസ് 28 ഇടത്തും എഐഎംഐഎം 12 ഇടത്തും കോൺഗ്രസ് ഒരിടത്തും മുന്നിട്ട് നിൽക്കുന്നു.

നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് രാവിലെ മുതല്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button