News

നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം; ജെ.പി നദ്ദ

ന്യൂഡല്‍ഹി : ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃകാ ഭരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തിന് കാരണമെന്ന് ജെ.പി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

 

2023ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ചിത്രം ഹൈദരാബാദിലെ ജനങ്ങള്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കി തന്നിരിക്കുകയാണ്. അഴിമതിക്കാരായ കെസിആര്‍ സര്‍ക്കാരിനെ ജനങ്ങള്‍ കൈവിട്ട് കഴിഞ്ഞെന്ന് ആത്മവിശ്വാസത്തോടെ തനിക്ക് പറയാന്‍ കഴിയുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടം ജനങ്ങളിലെത്തിക്കാനായി നദ്ദ 120 ദിവസത്തെ അഖിലേന്ത്യാ യാത്ര ആരംഭിച്ചിരിക്കുകയാണ്. ശാന്തികുഞ്ചിലെ ദേവ് സംസ്‌കൃതി വിശ്വവിദ്യാലയത്തില്‍ നിന്ന് ആരംഭിച്ച യാത്ര വിവിധ സംസ്ഥാനങ്ങളിലേക്കും എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button