Latest NewsNewsIndia

ക‍ർഷക പ്രക്ഷോഭം ഒമ്പതാം ദിവസം പിന്നിട്ടു; നാളെ വീണ്ടും ചർച്ച നടത്തും

ഡൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചർച്ച നടത്താൻ തീരുമാനം. ഇന്നലെ നടന്ന ചർച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താങ്ങുവിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. യോഗത്തിൽ കേന്ദ്രം മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ ഇന്ന് സിംഘുവിൽ ചേരുന്ന കർഷക സംഘടനകളുടെ യോഗം വിലയിരുത്തുകയും ചെയ്യും.

വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിന തുടർന്നാണ് ഒത്തുതീർപ്പ്ചർച്ച പരാജപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button