KeralaLatest NewsNews

പിണറായി വിജയൻറെ ഫോട്ടോ പോസ്റ്ററില്‍ വരാൻ ഒരു സ്ഥാനാര്‍ത്ഥിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം : കെ.സുരേന്ദ്രന്‍

തൃശ്ശൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖം വികൃതമായതോടെ ആകാശത്ത് നിന്നും ഓണ്‍ലൈന്‍ പ്രചരണം നടത്തേണ്ട ഗതികേട് ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയാണ് അദ്ദേഹം.ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

Read Also : ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ

മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ എല്‍.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും ആഗ്രഹിക്കുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. കൊറോണ മാനണ്ഡങ്ങള്‍ പാലിച്ച് പ്രചരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതാണ്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

റേഷനരിയുടെ കാര്യത്തില്‍ ഒരു ക്രഡിറ്റും സംസ്ഥാനത്തിനില്ല. ഒന്‍പത് മാസമായി സൗജന്യ അരി കേന്ദ്രം കൊടുക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഒരു കിലോ അരിക്ക് 25 രൂപ വെച്ച് കേന്ദ്രമാണ് നല്‍കുന്നത്. സി.പി.എമ്മുകാര്‍ ഓണ്‍ലൈന്‍ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button