NewsIndia

രണ്ടാനമ്മ ശകാരിച്ചതില്‍ മനംനൊന്ത് 13കാരന്‍ ആത്മഹത്യ ചെയ്തു

പൂനെ : രണ്ടാനമ്മ ശകാരിച്ചതില്‍ മനംനൊന്ത് 13കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചിക്കാലി ഗ്രാമത്തിലാണ് സംഭവം. മണിക്കൂറുകളോളം ടിവി കാണുന്നതിന് രണ്ടാനമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് 13കാരന്‍ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ ആണ് ദുപ്പട്ടയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ജീവനുണ്ടായിരുന്ന കുട്ടിയെ ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് രാവിലെ കുട്ടിയുടെ നില ഗുരുതരമായതോടെ പിംപ്രിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയും അപകട മരണ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

സമാനമായ സംഭവം ഈ വര്‍ഷം സെപ്റ്റംബറില്‍ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലും നടന്നു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ സിനിമ കണ്ടതിന് പിതാവ് ശകാരിച്ചതിന് 13 വയസുകാരി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വി ഹേമാമാലിനി എന്ന പെണ്‍കുട്ടിയെ വീടിന്റെ അടുക്കളയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button