COVID 19UAELatest NewsNews

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 1,153 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 634 പേര്‍ രോഗമുക്തി നേടുകയുണ്ടായി. എന്നാൽ അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3 പേർകൂടി കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചു.

92,147 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തുകയുണ്ടായത്. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 176,429 ആയി ഉയർന്നു. ഇവരില്‍ 159,132 പേരാണ് ഇതിനോടകം രോഗമുക്തരായത്.

 

shortlink

Post Your Comments


Back to top button