KeralaLatest NewsNews

നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തെ അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എംപി

കുന്നംകുളം : ബിജെപി എംപി ആയ നടന്‍ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട് .സംസ്ഥാനത്ത് വികൃതമായ ഭരണമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തെ അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

കുന്നംകുളത്ത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പിയും സിനിമാ താരവുമായ സുരേഷ് ഗോപി. ചൊവ്വന്നൂര്‍ അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് അധ്യക്ഷനായി.

ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കെ. അനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി അനീഷ് മാസ്റ്റര്‍, ഒ.ഡി.സി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.എസ്. രാജേഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജെ. ജെബിന്‍, സുഭാഷ് ആദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button