KeralaLatest NewsNews

സിപിഐയിൽ നിന്ന് ബിജെപിയിലെത്തിയ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി

കൊല്ലം : നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. സുന്ദരി എന്നു വിളിക്കുന്ന അജീവ് കുമാറിനെയാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാനില്ലെന്ന് കാട്ടി കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയിൽ ചേർന്ന് സ്ഥാനാർഥിയായത്.  ഇതിന് ശേഷം ഇടതുമുന്നണിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായും കുടുംബം പറയുന്നു. അതേസമയം ബിജെപി സ്ഥാനാർഥിയെ കാണാതായ സംഭവത്തിൽ തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്നാണ്  ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button