
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ് നടന്നു.
ആദ്യ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും 43 ശതമാനത്തോളം പേര് വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ പലയിടത്തും നീണ്ട നിരയാണുള്ളത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.
രാവിലെ 7 മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിക്കും.
395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ്.
Post Your Comments