KeralaLatest NewsNews

തിരഞ്ഞെടുപ്പില്ല; സിപിഎമ്മിന്റെ രണ്ടു മന്ത്രിമാർക്ക് ഇക്കുറി വോട്ടില്ല

65 വയസ് പിന്നിട്ടതിനാൽ, കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പുറത്തേക്കു പ്രചാരണത്തിനിറങ്ങുന്നില്ല.

കണ്ണൂർ: സിപിഎമ്മിന്റെ രണ്ടു മന്ത്രിമാർക്ക് ഇക്കുറി വോട്ടില്ല. മന്ത്രി കെ.കെ.ശൈലജയുടെ വീടും മന്ത്രി ഇ.പി.ജയരാജന്റെ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസും സ്ഥിതി ചെയ്യുന്ന മട്ടന്നൂർ നഗരസഭയിലാണ് ഈ മാസം തിരഞ്ഞെടുപ്പില്ലാത്തത്. മൂന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 14ന് വോട്ടു ചെയ്യാനാകില്ലെങ്കിലും മന്ത്രി കെ.കെ.ശൈലജയും ജില്ലയുടെ മറ്റുഭാഗങ്ങളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങും. മട്ടന്നൂർ നഗരസഭയിൽ അഞ്ചു വർഷം ഉപാധ്യക്ഷനും അഞ്ചു വർഷം അധ്യക്ഷനുമായിരുന്ന കെ.ഭാസ്കരനാണു കെ.കെ.ശൈലജയുടെ ഭർത്താവ്. 65 വയസ് പിന്നിട്ടതിനാൽ, കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പുറത്തേക്കു പ്രചാരണത്തിനിറങ്ങുന്നില്ല.

Read Also: വരുമാനം കൊണ്ട് മുന്നോട്ട് പോകുവാനാവില്ല; ഉപയോഗിക്കാത്ത സ്വര്‍ണം തേടി ദേവസ്വംബോര്‍ഡ്

എന്നാൽ ആദ്യ തിരഞ്ഞെടുപ്പ് വൈകി നടന്ന ഇവിടെ തിരഞ്ഞെടുപ്പിന് രണ്ടു വർഷം കാത്തിരിക്കണം. ഭരണസമിതികളുടെ കാലാവധി തീർന്നതിനാൽ ഈ തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥർ ഭരിക്കുമ്പോൾ ജനപ്രതിനിധി ഭരണമുള്ളതു മട്ടന്നൂർ നഗരസഭയിൽ മാത്രമാണ്. സിപിഎമ്മിന്റെ അനിത വേണുവാണ് ഇവിടെ അധ്യക്ഷ.

അതേസമയം സംസ്ഥാനത്ത് ഒരു പ്രചാരണ ബോർഡ് പോലുമില്ലാത്ത നഗരമാണെങ്കിലും ഇവിടുത്തെ നേതാക്കളും പ്രവർത്തകരുമെല്ലാം തിരഞ്ഞെടുപ്പു പ്രചാരണ രംഗത്താണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ.പി.ജയരാജൻ മുതൽ മട്ടന്നൂരിലെ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ വരെ സിപിഎമ്മിനു വേണ്ടി മറ്റു പഞ്ചായത്തുകളിൽ പ്രചാരണം നടത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button