Latest NewsKeralaNews

മറുകണ്ടം ചാടിയിട്ടും കാര്യമില്ല, ഗണേഷ് കുമാർ വെറും കറിവേപ്പില?; പിന്നിൽ കളിച്ചത് ഉമ്മൻ ചാണ്ടി

കേരളത്തിലെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചർച്ച ചെയ്യുന്നത് ഗണേഷ് കുമാർ എം.എൽ.എയുടെ നിലപാട് ആണ്. മുന്നണി മാറാൻ ഇത്രയധികം കഷ്ടപ്പെടുന്ന മറ്റൊരു നേതാവില്ലെന്ന് തന്നെ പറയാം. എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതാണ് മുന്നണി സംവിധാനത്തിലെ ഏറ്റവും പ്രകടമായ മാറ്റം. ഈ രണ്ട് പാര്‍ട്ടികളാണ് തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫ് വിടാന്‍ സാധ്യതയെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് ബി, എന്‍സിപി എന്നീ പാര്‍ട്ടികളാണ് ഇടതുമുന്നണിയിൽ നിൽക്കുമ്പോഴും ശ്വാസംമുട്ടി കഴിയുന്നവർ. മുന്നണിയില്‍ ശക്തമായ അവഗണനയാണ് നേരിടുന്നതെന്ന് ഗണേഷ് കുമാർ അടക്കമുള്ളവർ പരസ്യമായി അറിയിച്ചിരുന്നു. ഗണേഷ് കുമാറിന് വാഗ്ദാനം ചെയ്ത മന്ത്രി പദവി കിട്ടാത്തതില്‍ നേരത്തെ തന്നെ അതൃപ്തി ശക്തമായിരുന്നു.

Also Read: ‘സരിതയെ ഗണേഷ് വിവാഹ വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ചു, അങ്ങനെ നിയന്ത്രിച്ചു : ചിലത് ബാലകൃഷ്ണപിള്ളയ്ക്കും അറിയാമായിരുന്നു’; കൂടുതൽ വെളിപ്പെടുത്തലുമായി ശരണ്യ മനോജ്

അവഗണനയ്ക്കൊപ്പം ഒരു അവശ്യം വരുമ്പോൾ പോലും പാർട്ടിയിൽ നിന്നും പിന്തുണ ലഭിക്കാറില്ലെന്ന പരാതിയും ഗണേഷ് കുമാറിനുണ്ട്. ഇടതുമുന്നണി വിട്ട് ഗണേഷ് കുമാർ യു.ഡി.എഫിലേക്ക് തന്നെ മടങ്ങിപ്പോകാനാണ് സാധ്യത. എന്നാൽ, ഇനി വന്നാൽ സ്വീകരിക്കേണ്ടെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button