Latest NewsIndia

രാജസ്ഥാനിലും കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് എംഎല്‍മാര്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു

2018 മുതല്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് ബിടിപി എംഎല്‍എമാര്‍ പിന്തുണ നല്‍കിയിരുന്നു.

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ട് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബിടിപി) എംഎല്‍എമാര്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. പഞ്ചായത്തീ രാജ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ബിടിപി എംഎല്‍എമാര്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിടിപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പഞ്ചായത്ത് സമിതിയിലേക്കും സില്ലാ പരിഷത്തിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി വിജയിച്ചത്. പഞ്ചായത്ത് സമിതിയിലെ 4371 സീറ്റുകളിലേയ്ക്കും സില്ലാ പരിഷത്തിലെ 636 സീറ്റുകളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 1835 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 1718 സീറ്റുകളാണ് ലഭിച്ചത്.

read also: കൊവിഡ് കാലത്ത് വാരിക്കോരി സഹായമേകി കേന്ദ്രം ; തുകയില്‍ ബഹുഭൂരിപക്ഷവും ചിലവാക്കിയതായി റിപ്പോര്‍ട്ട്

സില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 312 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 239 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കിയ എംഎല്‍എമാരാണ് ഇപ്പോള്‍ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. 2018 മുതല്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിന് ബിടിപി എംഎല്‍എമാര്‍ പിന്തുണ നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button