Latest NewsKerala

നായയെ ഓടുന്ന കാറിന്​ പിന്നില്‍ കെട്ടിവലിച്ച സംഭവം ; കാര്‍ ഓടിച്ചിരുന്ന യൂസഫ് അറസ്റ്റിൽ

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിക്കുകയായിരുന്നു യൂസഫ്.

കൊച്ചി: ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നെടുമ്ബാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും മൃ​ഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവുമാണ് കേസ് എടുത്തത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിക്കുകയായിരുന്നു യൂസഫ്. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെ നിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍, അടുത്ത് എത്തിയപ്പോഴാണ് കാറിന്റെ പിന്നില്‍ കെട്ടി വലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങമനാട് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.

read also: തിരഞ്ഞെടുപ്പ് അസാധുവാക്കി, ഇവിടെ റീപോളിംഗ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

അതേസമയം, കഴുത്തില്‍ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയ . ബൈക്ക് യാത്രക്കാരന്‍ തടഞ്ഞതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തുകയും നായയെ അഴിച്ചു വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നായയ്ക്കായി തിരച്ചില്‍ ആരംഭിക്കുകയും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പറവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നായയുടെ കൈയിലും കാലിലും നിരവധി മുറിവുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button