KeralaMollywoodLatest NewsNewsEntertainment

2 കോടിയുടെ പരസ്യം നിരസിച്ചതിന്റെ ആ രഹസ്യം തുറന്നുപറഞ്ഞ് സായി പല്ലവി

എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തി

പ്രേമം എന്ന സിനിമയിലെ മലരായി എത്തി മലയാളികളുടെ മനം കവർന്ന നായികയാണ് സായി പല്ലവി. അധികം മേക്കപ്പുകള്‍ ഉപയോഗിക്കാത്ത സായി പല്ലവി 2 കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ ഒരു പരസ്യം നിരസിച്ചതിന്റെ പേരില്‍ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരസ്യം നിരസിച്ച കാര്യത്തെക്കുറിച്ച് താരം പങ്കുവച്ചത്.

ഒരുസമയത്ത് താനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു.മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ താനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നെന്നും സായ് പറയുന്നു.

read  also:കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യം: രാജ്യത്ത് ആദ്യം, ആരിൽ നിന്നും പണം വാങ്ങില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി

തന്നെയുമല്ല എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തിയെന്നും അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച്‌ എനിക്ക് നല്ല ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്ക് പരസ്യം നിരസിക്കണമായിരുന്നെന്നും സായ് പറഞ്ഞു.

എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യമെന്നും അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും സായ് കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button