KeralaLatest NewsNews

കിഴക്കമ്പലം പഞ്ചായത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് സി പി എമ്മിന്റെ മര്‍ദനം; പരാതിയുമായി ട്വന്റി 20

കൊച്ചി : കിഴക്കമ്പലം പഞ്ചായത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയവരെ മര്‍ദിച്ച സംഭവത്തില്‍ പരാതിയുമായി ട്വന്റി 20 ജനകീയ കൂട്ടായ്‌മ. ഏഴാം വാര്‍ഡില്‍ റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി. സിപിഐഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ട്വന്റി 20 നേതൃത്വം ആരോപിച്ചു.

കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി എത്തിയവരെ യു ഡി എഫ്, എൽ ഡി എഫ് പ്രവർത്തകർ ചേർന്ന് തടയുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളുണ്ടെങ്കിലേ വോട്ട് ചെയ്യാൻ അനുവദിക്കു എന്നായിരുന്നു സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം.

തുടർന്ന് വോട്ട് ചെയ്യുന്നതിന് എത്തിയ ട്വന്റി 20 പ്രവർത്തകരായ പ്രിന്റു, ഭാര്യ ബ്രജിത എന്നിവരെ സി പി എമ്മിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രിന്റുവിനെ  ഭാര്യയുടെ മുന്നിൽ വച്ച് ക്രൂരമായി സി പി എം പ്രവർത്തകർ മർദ്ദിക്കുന്ന വീഡിയോ ജേക്കബ് തോമസ് അടക്കം സോഷ്യൽ മീഡിയിൽ പങ്കുവച്ചിട്ടുണ്ട്.

വയനാട് സ്വദേശികളായ ഇവര്‍ 14 വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരാണ്. വാടകയ്‌ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു സി പി എം നിലപാട്. ആവശ്യമായ രേഖകളുമായി എത്തിയവരെയാണ് തടഞ്ഞതെന്ന് ട്വന്റി 20 പ്രവർത്തകർ പറഞ്ഞു.വിവിധ വാർഡുകളിലായി 523 പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ പുതുതായി ചേർത്തിരുന്നു. ഇവർക്ക് വോട്ട് ചെയ്യാൻ സംരക്ഷണമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവുമായി പൊലീസും നിലയുറപ്പിച്ചതോടെ വാക്കേറ്റമായി. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് പ്രിന്റുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. വോട്ടെടുപ്പിന്റെ തലേദിവസവും പ്രവര്‍ത്തകര്‍ക്ക് നേരെ മര്‍ദ്ദനം ഉണ്ടായതായി ട്വന്റി 20 ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button