Latest NewsKeralaNews

തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: നാല് ജില്ലകൾ പിടിച്ചെടുക്കാനൊരുങ്ങി ബിജെപി

കോഴിക്കോട്: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍. തെരഞ്ഞെടുപ്പ് ചൂട് മലബാറിലെ നാല് ജില്ലകളിലേക്ക് ചുരുങ്ങിയതോടെ പ്രചാരണരംഗം വീറും വാശിയും നിറഞ്ഞതായി. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ചോദിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥികളും മുന്നണികളും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

എന്നാൽ ഒന്നാം ഘട്ട വോട്ടെടുപ്പും രണ്ടാം ഘട്ടവും കഴിഞ്ഞതോടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതിനൊപ്പം അവസാനദിനങ്ങളില്‍ വാഹനങ്ങളിലും പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. ഗൃഹസമ്പര്‍ക്കങ്ങളും കുടുംബയോഗങ്ങളുമാണ് മുന്നണികളുടെ പ്രധാന പ്രചാരണായുധം. ഓരോ വാര്‍ഡിലും ചെറുസംഘങ്ങളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകളും സജീവമാണ്. കൂടെ സംസ്ഥാന നേതാക്കളുടെ സാനിധ്യവും.

Read Also: എംഎല്‍എക്കെതിരെ കയ്യേറ്റം; കേസെടുത്ത് പോലീസ്

ജില്ലയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി മുന്‍വര്‍ഷങ്ങളില്‍ നിന്ന് വത്യസ്തമായാണ് പ്രചാരണ രംഗത്ത് സജീവമായത്. മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ആ മുന്നേറ്റം ഇത്തവണയും തുടരാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുന്‍ വഷങ്ങളില്‍ നിന്ന് വത്യസ്തമായി ഇത്തവണ യുവാക്കളെ മുന്നില്‍ നിര്‍ത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button