NewsIndiaEntertainment

സ്‌റ്റൈല്‍ മന്നൻ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ചെന്നൈ : എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന തലൈവർ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

 

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വും രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. പ്രിയതാരത്തിന് ആശംസകളറിയിച്ച് നിരവധി ആരാധകരാണ് ചെന്നൈയിലെ രജനികാന്തിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്.

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം 31ന് നടക്കാനിരിക്കെ, പിറന്നാൾ ആഘോഷങ്ങൾക്ക് പരമാവധി മാറ്റു കൂട്ടാനുള്ള ഒരുക്കങ്ങൾ രജനികാന്തിന്റെ ഉറ്റ തോഴനും രാഷ്ട്രീയ പാർട്ടിയുടെ ചുമതല വഹിക്കുന്ന ‘ഗാന്ധിമക്കൾ ഇയക്കം’ നേതാവുമായ തമിഴരുവി മണിയന്റെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ തമിഴ്നാട്ടിലാകെ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button