Latest NewsNews

സിപിഎം പ്രവർത്തകരുടെ അക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയ സംഭവം; 4 പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : സി പി എം പ്രവർത്തകർ വീടു കയറി ആക്രമിച്ചതിനെ തുടർന്ന് യുവതിയ്ക്ക് ഗർഭസ്ഥ ശിശുവിനെ നഷ്ടമായ സംഭവത്തിൽ 4 പ്രവർത്തകർക്കെതിരെ നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസിന്റേതാണ് നടപടി.

ഈമാസം ഒൻപതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യകൂടിയായ ഷീബയെ വീട്ടിൽ കയറി സിപിഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. വിഴിഞ്ഞത്തെ സി പി എം ബൂത്ത് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രകോപിതരായാണ് സംഘം വീട്ടിലെത്തി ഷീബയെ മർദ്ദിച്ചത്. മർദ്ദനത്തിൽ അടിവയറ്റിന് ഗുരുതരമായി പരിക്കേറ്റ ഷീബയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് മാസം പ്രായമായ ഗർഭസ്ഥ ശിശു നഷ്ടമായതായി അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button