Latest NewsNewsIndia

ജമ്മുവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബരാമുള്ളയിലെ സോപോരിൽ വൈകീട്ടോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

വാഹന പരിശോധനയ്ക്കായി എത്തിയ പോലീസ് സംഘത്തിന് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയുകയുണ്ടായി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു .

 

shortlink

Post Your Comments


Back to top button