KeralaLatest NewsNews

ലോകം മുഴുവൻ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാൻ ; സുരേഷ് ഗോപി

താൻ ഒരു ബി.ജെ.പി പ്രവർത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നും എംപിയും നടനുമായ സുരേഷ് ഗോപി. ലോകം മുഴുവൻ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്നും അദ്ദേഹം പറഞ്ഞു .

ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് കോ‍ർപ്പറേഷനിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി രഹിത ഭരണമാണ്​ മോദിയുടെ നേതൃത്വത്തിൽ ആറാം വർഷത്തിലേക്ക്​ കടക്കുന്നത്​. കോഴിക്കോട്​ കോർപ്പറേഷനിൽ ഞങ്ങൾക്ക്​ സീറ്റ്​ തന്നാൽ എങ്ങനെ ഭരിക്കണമെന്ന്​ കാണിച്ച് താരമെന്നും സുരേഷ്​ ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button