KeralaNattuvarthaLatest NewsNews

ദേവസ്വം ബോര്‍ഡിന്റെ ഹൈന്ദവാചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കം; ചരിത്ര പ്രസിദ്ധമായ രഥോത്സവത്തിന് വിലക്ക്

പുനലൂർ; വീണ്ടും ഹൈന്ദവ ആചാരങ്ങളെ തകർക്കാനുള്ള ​ഗൂഡ നീക്കവുമായി ദേവസ്വം ബോര്‍ഡ് രം​ഗത്ത്, ഇത്തവണ കൈവച്ചിരിക്കുന്നത് അതി പ്രശസ്തമായ അച്ചന്‍കോവില്‍ രഥോത്സവത്തിലാണ്.

അച്ചൻ കോവിൽ ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രത്തിൽ ചരിത്ര പ്രസിദ്ധമായ കറുപ്പൻ തുള്ളൽ, രഥോത്സവം, ആനയെഴുന്നള്ളിപ്പ്, ചപ്ര എഴുന്നള്ളിപ്പ് എന്നിവക്കാണ് ദേവസ്വം ബോർഡ് തടയിട്ടിരിയ്ക്കുന്നത്.

തിരുവാഭരണ ഘോഷയാത്ര തമിഴ്നാട്ടിലേക്ക് നടത്തില്ല, പകരം ഇത്തവണ 15 ന് പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര നെല്ലിപ്പള്ളി അലിമുക്ക് , എസ്എഫ്സികെ വഴി കറവൂർ , പെരുന്തോയിൽ , വളയം കോടമല, കാന്തമല ശിവക്ഷേത്രം , അച്ചൻ കോവിൽ ഫോറസ്റ്റ് ഓഫീസ്, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി അച്ചൻ കോവിലിലെത്തി തിരുവാഭരണം കറുപ്പൻ കോവിലിൽ സൂക്ഷിക്കും.

അവിടെ നിന്ന് ശാസ്താ ക്ഷേത്രത്തിൽ എത്തിയ്ച്ച് തിരുവാഭരണം ദേവന് ചാർത്തി ദീപാരാധന നടത്തും . ഉത്സവത്തിന്റെ അന്ന് ആനയെഴുന്നള്ളത്തും ദേവസ്വം ബോർഡ് തടഞ്ഞിരിക്കുകയാണ്.

വർഷങ്ങളായി ആനപ്പുറത്താണ് എഴുന്നള്ളത്ത് നടത്താറുള്ളത്, കോവിഡിന്റെ മറപറ്റി ഉത്സവ അടിയന്തിര ചടങ്ങുകൾക്ക് പണം നൽകാതിരിക്കാനുള്ള ​ഗൂഡ നീക്കമാണിതെന്ന് ഭക്ത ജനങ്ങൾ ആരോപിക്കുന്നു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button