Latest NewsNewsIndia

പക വീട്ടി മഹാരാഷ്ട്ര സർക്കാർ; റിപ്പബ്ലിക് ടിവി സി.ഇ.ഒയെ അറസ്റ്റ് ചെയ്തു

റിപ്പബ്ലിക് ടിവി സി.ഇ.ഒയെ കാസ് കാഞ്ചൻദാനിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഫേക്ക് ടിആർപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ ഭാഗമായി മുംബൈ പൊലീസാണ് കാഞ്ചൻദാനിയെ അറസ്റ്റ് ചെയ്തത്. വികാസ് കാഞ്ചൻദാനിയെ ഇന്ന് രാവിലെ സ്വവസതിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

ഒരു സ്വതന്ത്ര മാദ്ധ്യമ സ്ഥാപനത്തിനെതിരെ നടത്തുന്ന ഗൂഢാലോചനകളുടെ ഭാഗമാണ് അറസ്റ്റെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു. അന്വേഷണവുമായി വികാസ് കഴിഞ്ഞ തവണ പൂർണമായും സഹകരിച്ചിരുന്നു. ഇതിനുശേഷവുമുള്ള ഈ അറസ്റ്റ് നടപടി പകപോക്കലാണെന്ന് ആരോപണം ഉയരുന്നുണ്ട്.

Also Read: റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമിയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടുദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ്ർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ അഴിമതി-മാഫിയ ബന്ധങ്ങൾ സംബന്ധിച്ച് വാർത്ത നൽകിയതിനു ശേഷമാണ് റിപ്പബ്ളിക് ടിവിക്കെതിരെ ഇത്തരം നടപടികൾ സർക്കാർ കൈക്കൊള്ളുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button