NattuvarthaLatest NewsKeralaNews

നിർബന്ധിത കുമ്പസാരം നിരോധിക്കണം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

നിർബന്ധിത കുമ്പസാരത്തിനെതിരെ രണ്ട് സഭാവിശ്വാസികളാണ് ഹര്‍ജി നല്‍കിയിരിയ്ക്കുന്നത്

കൊച്ചി; ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് .

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്, നിർബന്ധിത കുമ്പസാരത്തിനെതിരെ രണ്ട് സഭാവിശ്വാസികളാണ് ഹര്‍ജി നല്‍കിയിരിയ്ക്കുന്നത്.

ഇത്തരത്തിൽ പറയുന്ന കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികള്‍ ഹര്‍ജി നല്‍കിയത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button