Latest NewsNewsIndia

പിടിച്ചടക്കാന്‍ ഒവൈസി തെക്കേ ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റുന്നു, കമലുമായി സഖ്യത്തിന്

ചെന്നൈ : അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തെക്കേ ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റുന്നു. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയുമായി  സഖ്യമുണ്ടാക്കി മത്സരിക്കാനാണ് അസാദുദ്ദീന്‍ ഒവൈസിയുടെ തീരുമാനം.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്, പ്രതീക്ഷയോടെ മുന്നണികൾ

കരുണാനിധിയും ജയലളിതയും ഇല്ലാതെ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് തമിഴകത്ത് നടക്കാനൊരുങ്ങുന്നത്. കമല്‍ഹാസന്റേയും രജനികാന്തിന്റേയും പാര്‍ട്ടികളും ഇത്തവണ മത്സരിക്കുന്നുണ്ട്. ഇതിനിടയില്‍ വേല്‍യാത്രയുമായി ബിജെപി തമിഴകത്ത് സജീവം. ഇതിനൊപ്പമാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അമ്പരപ്പിച്ച അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തമിഴകത്ത് മല്‍സരിക്കാനൊരുങ്ങുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി ചേര്‍ന്ന് ഒവൈസി മല്‍സരിക്കുമെന്ന് അറിയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കമലും പാര്‍ട്ടിയും മുന്നോട്ടുവയ്ക്കുന്ന നിലപാടുകളോട് മുന്‍പ് തന്നെ ഒവൈസി പിന്തുണ അറിയിച്ചിരുന്നു. 25 സീറ്റുകളിലാകും എഐഎംഐഎം മല്‍സരിക്കുക എന്നാണ് സൂചന.

 

shortlink

Post Your Comments


Back to top button