Latest NewsNewsEntertainment

‘പ്രിയ’ -പ്പെട്ട ഇടം പങ്കുവച്ചു കുഞ്ചാക്കോ ബോബൻ

''കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു'' എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

മലയാളത്തിന്റെ ചോക്കളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകര്‍ക്കിടയിൽ ചർച്ച. പഴയ പ്രണയകാലത്തിലേക്കുള്ള താരത്തിന്റെ തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം. ലിറ്റില്‍ ഫ്ലവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

”കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു” എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതോടൊപ്പം ദാറ്റ് ‘പ്രിയ’ -പ്പെട്ട ഇടം എന്നും കുറിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി നില്‍ക്കുന്ന താരത്തെ ക്യാമറയിലാക്കിയതാകട്ടെ രമേഷ് പിഷാരടിയും.

 

https://www.instagram.com/p/CIxTS-RszfK/?utm_source=ig_embed

ചിത്രത്തിന് കമന്റുകള്‍ ആണ് ലഭിക്കുന്നത്. ‘അതായതു പ്രിയ ചേച്ചി ഇങ്ങളുടെ കയ്യില്‍ പെട്ട ഇടം’, ‘പഴയ ഓര്‍മ്മക്ക് മതില്‍ ചാടാന്‍ നിക്കല്, കമ്ബിയേല്‍ ഇരിക്കും’, ‘കള്ള കാമുകന്‍’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ചാക്കോച്ചനെ ‘പൂവാലന്‍’ എന്നും ചിലർ വിളിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button