News

പ്രദീപിന്റെ മരണം, മൊഴിയെടുക്കാന്‍ അമ്മയെ പൊലീസ് സ്റ്റേഷനിലേയ്‌ക്കെത്തിക്കാന്‍ നിര്‍ബന്ധം

പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണത്തെ തുടര്‍ന്ന് നേമം പൊലീസിന്റെ നടപടി വിവാദത്തില്‍. അപകടമരണത്തില്‍ തളര്‍ന്നു കിടന്ന പ്രദീപിന്റെ മാതാവ് വസന്തകുമാരിയെ മൊഴി നല്‍കാന്‍ നിര്‍ബന്ധമായി സ്റ്റേഷനിലേയ്ക്ക് പൊലീസ് വിളിപ്പിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Read Also : പ്രദീപിന്റെ മരണം : അപകടം ഉണ്ടായത് അറിഞ്ഞിരുന്നു എന്ന് ഡ്രൈവർ

അപ്രതീക്ഷിതമായുണ്ടായ മകന്റെ ദേഹവിയോഗത്തില്‍ തളര്‍ന്നുപോയ അമ്മയ്ക്ക് നേമം പൊലീസ് സ്റ്റേഷനില്‍ ഫോര്‍ട്ട് എ.സിയുടെ മുന്നിലെത്തി മൊഴി നല്‍കണമെന്നാണ് പൊലീസ് നിര്‍ബന്ധം പിടിച്ചത്. കഴിഞ്ഞദിവസം കാരയ്ക്കാമണ്ഡപത്തിന് സമീപം ലോറി ഇടിച്ച് മരിച്ച ഭാരത് ലൈവ് ന്യൂസ് പോര്‍ട്ടല്‍ ഡയറക്ടര്‍ പള്ളിച്ചല്‍ ഗോവിന്ദഭവനില്‍ എസ്.വി. പ്രദീപിന്റെ അമ്മ വസന്തകുമാരിയ്ക്കാണ് ഈ ദുരനുഭവം. മകന് അപകടം സംഭവിച്ചുവെന്നറിഞ്ഞതോടെ തളര്‍ന്നുപോയ ഈ അമ്മയെ വീട്ടിലെത്തി നേരില്‍ക്കണ്ട് മൊഴിരേഖപ്പെടുത്തുന്നതിന് പകരമാണ് കിലോമീറ്ററുകള്‍ അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ പൊലീസ് ശഠിച്ചത്.

പ്രദീപിന്റെ മരണവാര്‍ത്ത വീട്ടിലറിഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് കേസ് അന്വേഷണത്തിനും മറ്റ് നടപടികള്‍ക്കുമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മൊഴി ആവശ്യമായി വന്നത്. എന്നാല്‍, ഈ മൊഴി നല്‍കാനായി വീട്ടില്‍ കരഞ്ഞുതളര്‍ന്ന് കിടന്ന വൃദ്ധയായ അമ്മയെ നേമം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വ രഹിതമായ നടപടി. പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button