KeralaLatest NewsNews

പെരിയ ഇരട്ടകൊലപാതകം: സിബിഐയോട് നിസഹകരിച്ച് സർക്കാർ

പിന്നീട് സിബിഐ അന്യേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് കേസ് ഫയലുകള്‍ കൈമാറാന്‍ തയ്യാറായത്.

കാസര്‍ഗോഡ്: സംസ്ഥാനത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസ് ഇനി സിബിഐ അന്വേഷിക്കും. സംഘം ഇന്നെത്തും. കല്യോട്ടെ സംഭവ സ്ഥലം സിബിഐ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കും. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. എന്നാൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയെഴുക്കാനും സാധ്യതയുണ്ട്.അതേസമയം, അന്വേഷണ സംഘത്തിന് ക്യാംപ് ഓഫീസടക്കം ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

Read Also: നാളെ നിർണായകം; വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ തയ്യാർ; ഉജ്ജ്വല വിജയം ഉറപ്പിച്ച് ബിജെപി

അതേസമയം സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചിട്ടും കേസുമായി ബസപ്പെട്ട ഫയലുകള്‍ കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. പിന്നീട് സിബിഐ അന്യേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് കേസ് ഫയലുകള്‍ കൈമാറാന്‍ തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button