KeralaLatest NewsNews

“കേരളവും വരും വർഷങ്ങളിൽ ബിജെപി പിടിച്ചെടുക്കും” : നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം : കോർപറേഷൻ ജയിച്ച ഇടതുപക്ഷ മുന്നണിയ്ക്കും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്കും അഭിനന്ദനം അറിയിച്ച് നടൻ കൃഷ്ണകുമാർ.

Read Also : പിണറായി വിജയൻ പ്രചരണത്തിന് ഇറങ്ങിയ സ്വന്തം മണ്ഡലത്തില്‍ യുഡിഎഫിന് തകർപ്പൻ ജയം

“വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകൾ നേടുമ്പോൾ NDA യുടെ പ്രത്യകിച്ചു ബിജെപി നേതാക്കൾ, സംഘപ്രവർത്തകർ, ശക്തരായ സ്ഥാനാർഥികൾ, പാർട്ടിക്കായി പ്രവർത്തിച്ച അനേകം വ്യക്തികൾ, മീഡിയ, സോഷ്യൽ മീഡിയ സഹോദരങ്ങൾ, നല്ലവരായ ലക്ഷോപലക്ഷം വോട്ടർമാർക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി”,കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഒരു കാര്യം ഉറപ്പായി ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്ത. ഇനി വരും ദിനങ്ങളിൽ കാണാൻ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും”, കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/actorkkofficial/posts/239582684183094

shortlink

Related Articles

Post Your Comments

Related Articles


Back to top button