KeralaLatest NewsNews

തിരുവനന്തപുരത്ത് ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു, തിരിച്ചു കയറാനാകാതെ യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഫോട്ടോഫിനിഷിലേക്ക് കടക്കവെ മിക്കയിടത്തും എല്‍ഡിഎഫിന് വിജയം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ശക്തമായ മുന്നേറ്റം കാഴ്ചവച്ചെങ്കിലും, എല്‍ഡിഎഫിന്റെ വിജയക്കുതിപ്പ് തടയാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് പേരിനുമാത്രമായി ഒതുങ്ങുകയും ചെയ്തു.

Read Also : കേരളം ചുവപ്പണിഞ്ഞപ്പോള്‍, പടവുകള്‍ കയറി ബിജെപി : യുഡിഎഫിന് തകര്‍ച്ച

ഫലപ്രഖ്യാപനത്തിലെ ഓരോ ഘട്ടത്തിലും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ് ആരംഭിച്ച് രണ്ടാം മണിക്കൂറില്‍ ബിജെപി ഒരു സീറ്റില്‍ ലീഡ് നേടിയെങ്കിലും കുതിപ്പ് തുടരാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ല. കോര്‍പ്പറേഷന്‍ പിടിക്കുമെന്ന പ്രചരണമാണ് എന്‍ഡിഎയ്ക്ക് തലസ്ഥാന നഗരിയില്‍ തിരിച്ചടിയായെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

ഇതോടെ ന്യൂനപക്ഷ മേഖലകളില്‍നിന്നുള്ള വോട്ട് എല്‍ഡിഎഫിലേക്കെത്തി. ഭരണം പിടിക്കാനായില്ലെങ്കിലും കോര്‍പറേഷനില്‍ ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു. നഗരമേഖലകളിലെ ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്തിയതോടൊപ്പം എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ സീറ്റും സ്വന്തമാക്കി. ന്യൂനപക്ഷവോട്ടുകളില്‍ കൂടുതലും എല്‍ഡിഎഫിനു കിട്ടിയതോടെ ഭരണംപിടിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button