Latest NewsKerala

കാട്ടുപന്നി ആക്രമിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് 39 വോട്ട്

കോഴിക്കോട്​: തെരഞ്ഞെടുപ്പ്​ ദിവസം ബി.ജെ.പി സ്​ഥാനാര്‍ഥിക്ക്​ ​ലഭിച്ചത്​ 39 വോട്ട്​. കോടഞ്ചേരി പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ മത്സരിച്ച വാസുകുഞ്ഞനെയായിരുന്നു​ തിങ്കളാഴ്​ച രാവിലെ കാട്ടുപന്നി ആക്രമിച്ചത്​.തെരഞ്ഞെടുപ്പ് ദിനം വീട്ടില്‍ നിന്നും ബൈക്കില്‍ പോളിങ് ബൂത്തിലേക്ക് വരുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തിയത്.

read also: ‘തോറ്റ ശേഷം ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല’, നേതൃത്വത്തിനെതിരെ പരിഹാസവുമായി കെ മുരളീധരന്‍

പരുക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയിലായിരുന്നു സംഭവം.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അലക്‌സ് തോമസാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. 344 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഡ്വ. സുനില്‍ ജോര്‍ജിനായണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button