Latest NewsNewsIndia

വാർത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ

ചെന്നൈ : ഐഎസ്ആർഒയുടെ വാർത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നും ഇന്ന് വൈകുന്നേരം 3.41 ആയിരുന്നു വിക്ഷേപണം. പിഎസ്എൽവി സി 50 ആയിരുന്നു വിക്ഷേപണ വാഹനം. ജിയോ ട്രാൻസ്ഫർ ഓർബിറ്റിലുള്ള ഉപഗ്രഹത്തിന്റെ നിലവിലെ പ്രവർത്തനം തൃപ്തികരമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ അറിയിച്ചു.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ടെലിവിഷൻ, ടെലി മെഡിസിൻ, ദുരന്ത നിവാരണം എന്നീ മേഖലകൾക്ക് സിഎംഎസ്-01ന്റെ വിക്ഷേപണം നിർണായകമാകും. കൂടാതെ ഇന്ത്യൻ ഉപ ഭൂഖണ്ഡം, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വാർത്താവിനിമയ മേഖലകളിലെ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായകമാകും. നാല് ദിവസത്തിന് ശേഷം ഉപഗ്രഹം നിർദിഷ്ട ഭ്രമണ പഥത്തിലെത്തും.

ഇന്ത്യയുടെ 42-ാമത്തെ വാർത്താ വിനിമയ ഉപഗ്രഹമാണ് സിഎംഎസ്-01. ഇതിന് 1401 കിലോ ഗ്രാം ഭാരമുണ്ട്. 2011 വിക്ഷേപിച്ച ജിസാറ്റ് 12ന് പകരമായാണ് സിഎംഎസ്-01 വിക്ഷേപിക്കുന്നത്. ഐഎസ്ആർഒയുടെ ഈ വർഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഇഒഎസ്-01 ആണ് ഐഎസ്ആർഒ വിക്ഷേപിച്ച മറ്റൊരു ഉപഗ്രഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button