Latest NewsNewsIndia

ഇന്ത്യൻ റെയില്‍വേയില്‍ നിരവധി അവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 1004 അപ്രന്റിസ് ഒഴിവ്. വിവിധ ഡിവിഷന്‍/ വര്‍ക്ക്ഷോപ്പ്/ യൂണിറ്റ് എന്നിവിടങ്ങളിലാണ് അവസരം.കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെയും തമിഴ്നാട്ടിലെ ധര്‍മപുരി, സേലം, വെല്ലൂര്‍, ആന്ധ്രാപ്രദേശിലെ അനന്തപുര്‍, ചിറ്റൂര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി എന്നീ ജില്ലകളിലെയും ഉദ്യോഗാര്‍ഥികള്‍ക്കാണ് മുന്‍ഗണന. ഇവിടെനിന്നുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചതിനുശേഷമുള്ള ഒഴിവുകള്‍ മറ്റുള്ളവര്‍ക്കായി നല്‍കും. ഒരുവര്‍ഷമായിരിക്കും പരിശീലനം.

Read Also : നി​ര്‍​ത്തി​വ​ച്ചി​രു​ന്ന മുഴുവൻ സര്‍വീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി

വിവിധ ഡിവിഷനുകളിലെ ഒഴിവുകള്‍: ഹുബ്ബള്ളി- 287, കാരിയേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ഹുബ്ബള്ളി- 217, ബെംഗളൂരു ഡിവിഷന്‍- 280, മൈസൂരു ഡിവിഷന്‍- 177, സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്, മൈസൂരു- 43.

ഒഴിവുള്ള ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, ഇലക്‌ട്രീഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് മെക്കാനിക്ക്, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, കാര്‍പ്പെന്റര്‍, പെയിന്റര്‍, ഫിറ്റര്‍ (ഡീസല്‍ ലോക്കോ ഷെഡ്), ഇലക്‌ട്രീഷ്യന്‍ (ഡീസല്‍ ലോക്കോ ഷെഡ്), ഇലക്‌ട്രീഷ്യന്‍ ജനറല്‍, ഫിറ്റര്‍ (കാരിയേജ് ആന്‍ഡ് വാഗണ്‍), സ്റ്റെനോഗ്രാഫര്‍, മെഷിനിസ്റ്റ്.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. പാസായിരിക്കണം. പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ.ടി.ഐയാണ് യോഗ്യത.

പ്രായം: 15-24 വയസ്സ്. എസ്.സി./ എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: മെട്രിക്കുലേഷന്റെയും ഐ.ടി.ഐ. മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെ. അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്.സി./ എസ്.ടി./ വനിതകള്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.rrchubli.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജനുവരി 9.

shortlink

Related Articles

Post Your Comments

Related Articles


Back to top button