KeralaLatest NewsNews

‘ജയ് ശ്രീ റാം’ ഫ്ലക്സ് ഉയർത്തി; രോഷാകുലനായി വി.കെ ശ്രീകണ്ഠൻ

പാലക്കാട് നഗരത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കാനും , വർഗീയ ധ്രുവീകരണത്തിനുമായാണ് ഫ്ലക്സ് പ്രദർശിപ്പിച്ചതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു.

പാലക്കാട്: നഗരസഭാ കാര്യാലയത്തിന് മുകളിൽ ‘ജയ് ശ്രീ റാം’ ഫ്ലക്സ് ഉയർത്തിയതിനെതിരെ കേസെടുക്കണമെന്നാവവശ്യപ്പെട്ട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ പോലീസിൽ പരാതി നൽകി. എന്നാൽ വർഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കനാണ് ബി.ജെ.പി ശ്രമമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. വോട്ടെണ്ണൽ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവർത്തകർ നഗരസഭ കാര്യലയത്തിന് മുകളിൽ കയറി രണ്ട് ഫക്സുകൾ താഴെക്കിട്ടത്.

അതേസമയം പ്രധാനമന്ത്രിയുടെയും, അതിത്ഷായുടെയും ഫോട്ടോ പതിച്ച ഫ്ലക്സ് കൂടാതെ ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സും പ്രദർശിപ്പിച്ചു. നഗരസഭ കാര്യയത്തിന് മുകളിൽ കയറി മത ചിഹ്നങ്ങൾ പ്രദർശിപ്പിക്കുകയും , മുദ്രാവാക്യം വിളിക്കുകയും ചെയ്തത് നിയമ വിരുദ്ധമാണ്. എന്നാൽ പാലക്കാട് നഗരത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കാനും , വർഗീയ ധ്രുവീകരണത്തിനുമായാണ് ഫ്ലക്സ് പ്രദർശിപ്പിച്ചതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപെട്ട് പൊലീസിന് പരാതിയും നൽകി. എന്നാൽ നേതൃത്വത്തിന്‍റെ അറിവോടെയല്ല ഫ്ലക്സ് പ്രദർശിപ്പിച്ചതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

Read Also: നാവ് പിഴച്ചു; അമളി പറ്റിയ സിപിഎം കൗണ്‍സിലര്‍ പിന്നീട് മാപ്പ് പറഞ്ഞ് തടിതപ്പി

നഗരസഭ കെട്ടിടത്തിന് മുൻവശത്തെ ചുവരിലൂടെ താഴേക്കിടാൻ പറ്റുന്ന രീതിയിലുള്ള ഫ്ലക്സാണ് പ്രദർശിപ്പിച്ചത്. വോട്ടെണ്ണൽ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവർത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്‍റുമാർക്കും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാൽ ഇത് മറികടന്ന് വലിയ ഫ്ലക്സുമായി നഗരസഭക്ക് മുകളിൽ കയറിയത് സുരക്ഷാവീഴ്ച്ചയാണ്. മുൻകൂട്ടി ആസൂത്രണമുള്ളതിനാൽ മാത്രമാണ് ഇത് ചെയ്യനായത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപെട്ടു.

shortlink

Post Your Comments


Back to top button