Latest NewsKeralaNews

സര്‍ക്കാര്‍ പദ്ധതികൾ നിയന്ത്രിച്ചിരുന്നത് രവീന്ദ്രനും ശിവശങ്കറും? മുഖ്യമന്ത്രിയുടെ വിശ്വസ്തർ ജയിലിലേക്ക്?

വിലപ്പെട്ട വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ സ്വർണ്ണക്കടത്ത് കേസിൽ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. നീണ്ട പതിമൂന്ന് മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനായി രവീന്ദ്രൻ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് അന്വേഷണ സംഘം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാവിലെ എട്ടേ മുക്കാലിനാണ് സി എം രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. രാത്രി 11.15 നാണ് രവീന്ദ്രനെ ഇ ഡി വിട്ടയച്ചത്. സ്വർണ്ണക്കടത്തിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടുകളും ഇ ഡി അന്വേഷിക്കുന്നുണ്ട്.

Also Read: ഒടുവിൽ മുട്ടുകുത്തി; ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി രവീന്ദ്രൻ

നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് രവീന്ദ്രൻ ഇ ഡിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും അസുഖം ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു. സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടന്നത്. രവീന്ദ്രനുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിരുന്നു. മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button