News

യുവനടിയെ അപമാനിച്ച സംഭവം, പ്രതികള്‍ ഇവര്‍ : ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നുലഭിച്ച പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 25 വയസിന് താഴെ പ്രായമുള്ള പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് സൂചന. ആലുവ മുട്ടം ജംഗ്ഷനില്‍ നിന്ന് കയറിയ ഇവര്‍ തിരികെ പോയതും മുട്ടം ജംഗ്ഷനില്‍ ഇറങ്ങിയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

Read Also : മാളില്‍ യുവനടിയെ അപമാനിച്ചവര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, പ്രതികള്‍ ഒളിവില്‍ : അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പ്രതികള്‍ മാളിനുള്ളില്‍ കടക്കുമ്പോള്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പരും പേരും നല്‍കുന്നതിനു പകരം മറ്റൊരാളുടെ കൂടെ വന്നതാണെന്ന് സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അകത്തു കടന്നത്. ഇതിലൂടെ പ്രതികള്‍ മനപ്പൂര്‍വം ദുരുദ്ദേശത്തോടെ മാളിനുള്ളില്‍ കടന്നു എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

മാളില്‍ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയ യുവനടിക്കു നേരെയാണ് പ്രതികളുടെ കയ്യേറ്റമുണ്ടായത്. ആള്‍ത്തിരക്കില്ലാത്തിടത്തു വച്ച് ഇരുവരും മനപ്പൂര്‍വം നടിയുടെ ശരീരത്ത് സ്പര്‍ശിച്ച് കടന്നു പോകുകയും പിന്തുടരുകയും ചെയ്തെന്നാണ് പരാതി. പിന്നീട് ഇവര്‍ പണമടയ്ക്കാനുള്ള കൗണ്ടറില്‍ നില്‍ക്കുമ്പോഴും അടുത്തു വന്ന് സംസാരിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്തെന്നും, ഒച്ചയെടുത്തതോടെ യുവാക്കള്‍ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button