News

രാജ്യത്ത് യോഗാഭ്യാസത്തെ ഔദ്യോഗിക കായിക മത്സരമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് യോഗാഭ്യാസത്തെ ഔദ്യോഗിക കായിക മത്സരമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ .കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന വര്‍ഷങ്ങളില്‍ ഖേലോ ഇന്ത്യ സ്‌കൂള്‍, സര്‍വകലാശാലാ ഗെയിംസില്‍ യോഗയും മത്സര യിനമാക്കും. നാലു കായിക മേളകളില്‍, ഏഴു വിഭാഗങ്ങളിലായി 51 മെഡലുകളും യോഗയ്ക്കായി ഏര്‍പ്പെടുത്തുമെന്നു കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

Read Also : ബിജെപിയ്ക്ക് തണലായത് സിപിഎം, ഇപ്പോള്‍ ഭായ് ഭായ്

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാകുന്നതില്‍ നിര്‍ണായകമാണ് ഈ തീരുമാനം. അടുത്ത ഫെബ്രുവരിയില്‍, യോഗ സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പും നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മോദി സര്‍ക്കാര്‍ എത്തിയതോടെയാണ് യോഗയ്ക്ക് പ്രാധാന്യം കൊടുത്തത്. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗ ദിനം ആചരിക്കുകയും ചെയ്തിരുന്നു. യോഗയെ കായിക ഇനമാക്കുമെന്നും അദേഹം അന്നു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button