News

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മറുപടിയുമായി അമിത്ഷാ , ഇത്രയും വലിയ ഒരുറോഡ് ഷോ താന്‍ ഇതുവരെ കണ്ടിട്ടില്ല

പൗരത്വനിയമം നടപ്പിലാക്കും

കൊല്‍ക്കത്ത: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മറുപടിയുമായി അമിത്ഷാ , ഇത്രയും വലിയ ഒരുറോഡ് ഷോ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നു പറഞ്ഞ
അമിത് ഷാ അത് ജനങ്ങള്‍ക്ക് മമതയോടുള്ള വെറുപ്പിന്റെ പ്രതീകമായി വിലയിരുത്തുകയും ചെയ്തു. പിന്നീടുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബംഗാളിലും രാജ്യത്തുടനീളവും അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്ന പല വാര്‍ത്തകള്‍ക്കും വിശദീകരണം നല്‍കിയത്. പൗരത്വ നിയമം ഏപ്പോള്‍ നടപ്പാക്കും, ആരായിരിക്കും ബിജെപിയുടെ ബംഗാളിലെ മുഖ്യമന്ത്രി സഥാനാര്‍ത്ഥി എന്നീ കാര്യങ്ങളാണ് ഷാ വ്യക്തമാക്കിയത്.

Read Also : കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു, ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കയില്‍

സിഎഎയുടെ ചട്ടങ്ങള്‍ രൂപീകരിക്കണം. കോവിഡ് കോവിഡ് മൂലം നടപടിക്രമങ്ങള്‍ നീണ്ടുപോയി. വാക്സിന്‍ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കും. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നു. അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു.

ബിജെപി തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നാട്ടുകാരനായ ഒരാള്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഷാ വ്യക്തമാക്കി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരേ നടന്ന ആക്രമണത്തെയും ഷാ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ടുബിജെപി ഭയന്ന് പിന്നോട്ടു പോകുമെന്ന് ടിഎംസി നേതാക്കള്‍ കരുതരുത്. ഞങ്ങളുടെ അടത്തറ സ്ഥാപിക്കാന്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും, അമിത്ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button