Latest NewsIndia

പൗരത്വ നിയമം നടപ്പിലാക്കുന്നത് എപ്പോഴെന്ന് വെളിപ്പെടുത്തി അമിത് ഷാ

കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച്‌ രോഗ വ്യാപനം അവസാനിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത : കൊറോണ വാക്സിന്‍ രാജ്യത്ത് വന്നാലുടന്‍ പൗരത്വ നിയമവും നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . ബംഗാളില്‍ റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച്‌ രോഗ വ്യാപനം അവസാനിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കൊറോണ മൂലം നടപടികള്‍ നീണ്ടുപോയി. അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നതെന്നും മമത സര്‍ക്കാറിനെ താഴെയിറക്കുമെന്നും മറ്റൊരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ബംഗളില്‍ 300 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപിയെ ഭയപ്പെടുത്താന്‍ മമതയ്ക്ക് ആകില്ല. നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

read also: ബിജെപി റാലിയില്‍ ചരിത്രനേട്ടമായി വന്‍ ജനപങ്കാളിത്തം: ഇത്തരമൊരു ജനക്കൂട്ടം താൻ കാണുന്നതാദ്യമെന്ന് അമിത് ഷാ

അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രമിരിക്കെയാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നത്.ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നുണ്ട് . അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button