News

അടിമുടി മാറ്റത്തിന് കോണ്‍ഗ്രസ്, കെപിസിസി അധ്യക്ഷ സ്ഥാനത്തിന് കണ്ണ് വെച്ച് നേതാക്കള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ട കോണ്‍ഗ്രസ് അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ തിരുത്തുകള്‍ ആവശ്യമാണ് എന്നാണ് റിപ്പോര്‍ട്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് പലരും രംഗത്തിറങ്ങിയിട്ടുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കണ്ണ് വെച്ചിരിക്കുകയാണ് പല നേതാക്കളും.

Read Also : പിണാറായി വിജയന്‍റേത് അന്ന് ഗുജറാത്തില്‍ അമിത് ഷാ പ്രയോഗിച്ച അതേ തന്ത്രം ; വിമർശനവുമായി പികെ ഫിറോസ്

എന്നാല്‍ അത്തരത്തിലൊരു നേതൃമാറ്റം ആയിരിക്കില്ല കോണ്‍ഗ്രസിന് ഗുണം ചെയ്യുക എന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഘടകക്ഷികള്‍ ആണ് കൂടുതല്‍ തന്ത്രപരമായ നിര്‍ദ്ദേശവും മുന്നോട്ട് വച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. ഗ്രൂപ്പ് കളികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിനെ സ്വാധീനിക്കാനിടയുള്ള നീക്കമാണിത്. എന്നാല്‍ എത്രത്തോളം പ്രായോഗികമാണ് എന്ന ചോദ്യവും ബാക്കിയാണ്.

എന്നും കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളായിരുന്ന മധ്യതിരുവിതാംകൂറിലെ ജില്ലകളാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടു പോയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൊച്ചി കഴിഞ്ഞാല്‍ പിന്നെ തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് എവിടേയും നേട്ടമുണ്ടാക്കാന്‍ പറ്റിയിട്ടില്ല.
മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഒരു ഘട്ടത്തിലും ഇടത്തേക്ക് തിരിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ക്രിസ്ത്യന്‍ ബെല്‍റ്റ് ഇടതിനൊപ്പം നിന്നു.
ഇതോടൊപ്പം, യുഡിഎഫിനേയും കോണ്‍ഗ്രസിനേയും നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ആണെന്ന മട്ടില്‍ ഒരു പ്രചാരണം നേരത്തേ മധ്യ തിരുവിതാംകൂറില്‍ ശക്തമാണ്. അതിനൊപ്പമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം കൂടി വന്നത്. ഇതോടെ ക്രിസ്ത്യന്‍ സമൂഹത്തെ കോണ്‍ഗ്രസും യുഡിഎഫും അവഗണിക്കുന്നു എന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കപ്പെട്ടത് എന്നും വിലയിരുത്തലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button