Latest NewsNewsIndia

ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയുമായി റിലയന്‍സ് ; നിര്‍മ്മിക്കുന്നത് ഈ സംസ്ഥാനത്ത്

ആനന്ദ് അംബാനിയുടെ പദ്ധതിയാണ് ഇത്

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ പദ്ധതിയാണ് ഇത്.

ജാംനഗറിനടുത്തുള്ള മോതി ഖാവ്ഡിയില്‍ കമ്പനിയുടെ റിഫൈനറി പ്രോജക്ടിന് അടുത്തായി ഏകദേശം 280 ഏക്കര്‍ സ്ഥലത്താണ് മൃഗശാല നിര്‍മ്മിക്കുന്നത്. ജാംനഗറിലാണ് റിലയന്‍സിന്റെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയവും ഒരു പെട്രോകെമിക്കല്‍സ് പ്രോജക്ടും പ്രവര്‍ത്തിക്കുന്നത്. മറ്റു തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൃഗശാല പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

”നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തിലാണ് (കെവാഡിയയിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി). ഇപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയും ഗുജറാത്തില്‍ വരുന്നു” – ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി എം.കെ ദാസ് പറഞ്ഞു. ഈ മൃഗശാല ”ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യൂ ആന്റ് റിഹാബിലിറ്റേഷന്‍ കിംഗ്ഡം” എന്ന് അറിയപ്പെടും.

കേന്ദ്ര മൃഗശാല അതോറിറ്റിയുടെ വെബ്സൈറ്റിലെ പ്ലാന്‍ പ്രകാരം ‘ഫോറസ്റ്റ് ഓഫ് ഇന്ത്യ’, ‘ഫ്രോഗ് ഹൗസ്’, ‘ഇന്‍സെക്ട് ലൈഫ്’, ‘ഡ്രാഗണ്‍സ് ലാന്‍ഡ്’, ‘എക്‌സോട്ടിക് ഐലന്റ്’, ‘ വൈല്‍ഡ് ട്രയല്‍ ഓഫ് ഗുജറാത്ത്’, ‘അക്വാട്ടിക് കിംഗ്ഡം’ തുടങ്ങിയ വിഭാഗങ്ങള്‍ മൃഗശാലയില്‍ ഉണ്ടാകും. ആഫ്രിക്കന്‍ സിംഹം, ചീറ്റ, ജാഗ്വാര്‍, ഇന്ത്യന്‍ ചെന്നായ, ഏഷ്യാറ്റിക് സിംഹം, പിഗ്മി ഹിപ്പോ, ലെമൂര്‍, ഫിഷിംഗ് ക്യാറ്റ്, സ്ലോത്ത് ബിയര്‍, ബംഗാള്‍ കടുവ, മലയന്‍ ടാപ്പിര്‍, ഗോറില്ല, സീബ്ര, ജിറാഫ്, ആഫ്രിക്കന്‍ ആന, കൊമോഡോ ഡ്രാഗണ്‍ എന്നീ മൃഗങ്ങള്‍ മൃഗശാലയില്‍ ഉള്‍പ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button