News

സ്‌കൂളിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക് കോവിഡ് മാര്‍ഗനിര്‍ദേശം

 

തിരുവനന്തപുരം: സ്‌കൂളിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക് കോവിഡ് മാര്‍ഗനിര്‍ദേശം . ജനുവരിയില്‍ സ്‌കൂളുകളും കോളജുകളും തുറക്കാനിരിക്കെ മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി (ക്യു ഐ പി). സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും സമിതി വ്യക്തമാക്കി. സ്‌കൂള്‍തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും. ഇന്ന് ചേര്‍ന്ന സമതിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനമായത്.

Read Also :  കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനയ്ക്ക് വിദേശത്തു നിന്ന് ധനസഹായം : തെളിവുകള്‍ പുറത്ത്

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button