News

പുതിയ വൈറസിനെ നിയന്ത്രിക്കാനാവാതെ ബ്രിട്ടന്‍ മുഴുവന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്

ലണ്ടന്‍: ജനിതക മാറ്റം വന്ന പുതിയ വൈറസിനെ നിയന്ത്രിക്കാനാവാതെ ബ്രിട്ടന്‍ മുഴുവന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലണ്ടനില്‍ പ്രഖ്യാപിച്ച ടയര്‍-4 നിയന്ത്രണങ്ങള്‍ നഗരത്തിനു പുറത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. അതിവേഗം പടരുന്ന കൊറോണയുടെ പുതിയ ഇനത്തെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കര്‍ശന നടപടി. നിലവില്‍ ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമാണ് ഈ നിയന്ത്രണം ഉള്ളത്.

Read Also : ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം, ഒമാന്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു

ഷോപ്പുകളും, ജിം, ഹെയഡ്രസ്സിങ് സലൂണുകളും മറ്റും വീണ്ടും അടച്ചുപൂട്ടുമ്പോള്‍, ടയര്‍-4 മേഖലയില്‍ ഉള്ളവര്‍ക്ക് മേഖലയുടെ പുറത്തേക്ക് പോകാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. ക്രിസ്ത്മസ്സ് ദിനത്തില്‍ പോലും നിബന്ധനകള്‍ക്ക് ഇളവുണ്ടായിരിക്കില്ല. അതേസമയം, ടയര്‍-4 ഒഴിച്ചുള്ള മേഖലകളില്‍ നേരത്തേ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ ക്രിസ്മസ്സ് ദിനത്തിലേക്ക് മാത്രമായി ഒതുക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ മറ്റിടങ്ങളിലും ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ടയര്‍-4 നിയന്ത്രണങ്ങള്‍ ആ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
അതേസമയം,കഴിഞ്ഞ ദിവസം മാത്രം 35,928 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button