News

വാണിയമ്പലം പാറയിലെ ക്ഷേത്രത്തിൽ ഷൂസിട്ട് മുസ്‌ലിം യുവതി ഇരുന്ന സംഭവം: യുവതിയുടെ പുതിയ വീഡിയോ

ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ ഹിജാബും, ഷൂസും ധരിച്ച് ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മലപ്പുറം : മലപ്പുറം വാണിയമ്പലത്തെ ശ്രീ ത്രിപുരസുന്ദരി ക്ഷേത്രത്തിന്റെ പടിക്കെട്ടിൽ മുസ്‌ലിം യുവതി ഹിജാബും ഷൂസും ഇട്ട് ഇരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇതിനു പിന്നാലെ മാപ്പപേക്ഷയുമായി യുവതിയുടെ വീഡിയോ പുറത്തായി.

ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ ഹിജാബും, ഷൂസും ധരിച്ച് ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹിന്ദുക്കളുടെ മതവികാരം ബോധപൂർവ്വം വ്രണപ്പെടുത്തിയെന്നും പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ക്ഷേത്ര സെക്രട്ടറി ശരത് കുമാർ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം താൻ അന്ന് അങ്ങനെ ഇരുന്നതിൽ ക്ഷമ ചോദിക്കുന്നതായും മനഃപൂർവ്വം അല്ലെന്നും യുവതി വീഡിയോയിൽ പറയുന്നു.

shortlink

Post Your Comments


Back to top button