News

വാഹന മോഷണത്തിന് അറസ്റ്റിലായ 19 കാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസ് ഞെട്ടി

തങ്ങള്‍ അറസ്റ്റ് ചെയ്ത പെണ്‍കുട്ടി സാധാരണക്കാരിയല്ലെന്ന് പൊലീസ്

കൊല്ലം: വാഹന മോഷണത്തിന് അറസ്റ്റിലായ 19 കാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസ് ഞെട്ടി, തങ്ങള്‍ അറസ്റ്റ് ചെയ്ത പെണ്‍കുട്ടി സാധാരണക്കാരിയല്ലെന്ന് പൊലീസ് .  സുഹൃത്തിനൊപ്പം പാരിപ്പള്ളിയില്‍ നിന്ന് വാന്‍ മോഷ്ടിച്ച സംഭവത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റുചെയ്തത്. അമ്പലപ്പുഴ ഫിനിഷിംഗ് പോയിന്റിന് സമീപം പനക്കംചിറ വീട്ടില്‍ ഷിന്‍സിയാണ് (19) എറണാകുളം പനങ്ങാട്ട് നിന്ന് പിടിയിലായത്. കൂട്ടുപ്രതിയായ വിനീത് പനങ്ങാട് പൊലീസിന്റെ പിടിയിലായിരുന്നു. ഷിന്‍സിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസുകാര്‍പോലും അന്തംവിട്ടിരിക്കുകയാണ്.

Read Also : ജയിലില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് പരോളില്‍ പോയ തടവുകാരുടെ കത്ത്

കഴിഞ്ഞ16നാണ് പാരിപ്പള്ളിയിലെ വര്‍ക്ക്‌ഷോപ്പില്‍നിന്ന് മാരുതി ഓമ്നി വാന്‍ കടത്തിക്കൊണ്ടുപോയത്. നിരവധി വാഹനമോഷണക്കേസുകളിലും ആയുധം കാട്ടി പണംതട്ടിയ കേസിലും പ്രതികളായ ഇവര്‍ തമിഴ്‌നാട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ പാരിപ്പള്ളിയിലെത്തിയാണ് വാന്‍ കടത്തിയത്. വാനില്‍ സഞ്ചരിക്കവേ തിരുവല്ല ഭാഗത്തുവച്ച് കാല്‍നടയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും പിന്നീട് എറണാകുളത്തേക്ക് കടക്കുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button