KeralaLatest News

സുഗതകുമാരി ടീച്ചർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എഴുത്തുകാരി സുഗതകുമാരിക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.തുടർന്നു വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

read also: നിശാപാര്‍ട്ടി, റിസോര്‍ട്ടിന്റെ ഉടമയെ പുറത്താക്കിയെന്ന് സിപിഐ; പാർട്ടിയിൽ ബിനീഷിന്റെ സുഹൃത്ത് അനസും

കോൺഗ്രസിന്റെ മുതിർന്ന നേതാവ് വിഎം സുധീരനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന രണ്ടാഴ്ച ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button