News

എന്‍ഡിഎ വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ സൈബര്‍ അധിക്ഷേപം; ആശയപരമായ പോരാട്ടം നടത്താന്‍ വെല്ലുവിളിച്ച് രേഷ്മ

ഭരണിക്കാവ് : സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ടയില്‍ അഭിമാന പോരാട്ടം കാഴ്ചവെച്ച എന്‍ഡിഎ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാപകമായ സൈബര്‍ അധിക്ഷേപം. ആലപ്പുഴ ജില്ലയില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പടനിലം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രേഷ്മയ്‌ക്കെതിരെയാണ് വോട്ടുകളുടെ എണ്ണം കുറച്ച് കള്ളക്കണക്ക് പ്രചരിപ്പിച്ചും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്രോളുകള്‍ ഇറക്കിയും രാഷ്ട്രീയ എതിരാളികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

Read Also : നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് ഗൗരവമായ പ്രശ്‌നമെന്ന് കൃഷി മന്ത്രി

ആയോധന കലയായ കളരി അഭ്യാസി കൂടിയായതിനാല്‍ രേഷ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് തുടക്കം മുതല്‍ മാദ്ധ്യമശ്രദ്ധ ലഭിച്ചിരുന്നു. സ്വന്തം വാര്‍ഡില്‍ നിന്ന് 423 വോട്ടുകള്‍ ഉള്‍പ്പെടെ 2335 വോട്ടുകള്‍ രേഷ്മയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ 56 വാേട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്ന് പ്രചരിപ്പിച്ചായിരുന്നു സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഫാേട്ടോ ഉള്‍പ്പെടെ ഉപയോഗിച്ച് വ്യക്തിപരമായ ആക്രമണവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും രാഷ്ട്രീയ പാര്‍ട്ടി ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു.

ആക്രമണം അസഹനീയമായതോടെ കിട്ടിയ വോട്ടുകളുടെ വിശദമായ കണക്കുകള്‍ രേഷ്മ ഫേസ്ബുക്കില്‍ പരസ്യമാക്കി. അടിസ്ഥാനമില്ലാത്ത നുണ പ്രചാരണങ്ങളും, വ്യക്തിപരവും, അശ്ലീലപരവുമായ അധിക്ഷേപങ്ങളും ഒഴിവാക്കി ജനാധിപത്യ രീതിയിലുള്ള ആശയപരമായ പോരാട്ടങ്ങള്‍ നടത്താന്‍ എതിരാളികളെ വെല്ലുവിളിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button