Latest NewsNewsInternationalTechnology

ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍ കമ്പനി

ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോൺ കമ്പനി. ചെലവ് കുറയ്ക്കുന്നതിനായി നിക്കോണ്‍ ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്‍ഡായ് നിക്കോണ്‍ ഫാക്ടറിയില്‍ നിന്ന് തായ്ലന്‍ഡ് ഫാക്ടറികളിലേക്ക് ക്യാമറ ഉത്പാദനം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

Read Also : അറുപതോളം കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി 

നിക്കോണിന്റെ സെന്‍ഡായ് ഫാക്ടറി ഏകദേശം 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ്, 1971 ല്‍ ആരംഭിച്ചതിനുശേഷം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. 1979 ല്‍ പുറത്തിറങ്ങിയ നിക്കോണ്‍ ഇഎം ആയിരുന്നു ഈ ഫാക്ടറിയില്‍ ആദ്യമായി നിര്‍മ്മിച്ച ക്യാമറ. അതിനുശേഷം, സെന്‍ഡായ് ഫാക്ടറി നിക്കോണിന്റെ കേന്ദ്രബിന്ദുവായി മാറി. ഇവിടെ നിന്നാണ് ക്യാമറ ഉല്‍പാദനവും വിദേശ ഉല്‍പാദനത്തിന് സാങ്കേതിക സഹായവും നല്‍കി പോന്നത്.

2018 ലെ കണക്കനുസരിച്ച്‌, ഫാക്ടറിയില്‍ നിന്ന് പുറത്തുപോകുന്ന ഓരോ ക്യാമറയും ലെന്‍സും വിശദമായി പരിശോധിച്ച്‌ പരീക്ഷിച്ചുവെന്ന് ഉറപ്പാക്കുന്നതിന് ഗുണനിലവാരവും ഉറപ്പുനല്‍കുന്ന 352 ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് നല്‍കിയ പ്രതിസന്ധിയെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞത് കമ്പനിയെ പ്രതിസന്ധിയിലാക്കി. ഉല്‍പാദന സാങ്കേതികതയ്ക്കു പ്രാധാന്യം നല്‍കി പുതിയ ബിസിനസ്സിനായി ഒരു സ്റ്റാര്‍ട്ടപ്പ് ഫാക്ടറിയായി ഇത് ഉപയോഗിക്കുന്നത് തുടരുമെന്ന് വീഡിയോ ഡിവിഷന്റെ നിക്കോണ്‍ ജനറല്‍ മാനേജര്‍ ഹിരോടക പറയുന്നു.

തായ്ലന്‍ഡിലെ ക്യാമറ ഉല്‍പാദനത്തെ സംബന്ധിച്ചിടത്തോളം, ആവശ്യമായ ഉയര്‍ന്ന പ്രകടനവും കൃത്യതയുമുള്ള നിര്‍മ്മാണവും തുടരുമെന്ന് ഹിരോടക ഇകെഗാമി പറയുന്നു. നിക്കോണിന്റെ ഇസഡ്6, ഇസഡ്7 മിറര്‍ലെസ്സ് ക്യാമറകളുടെ ഉത്പാദനം ഒക്ടോബറില്‍ തായ്ലന്‍ഡ് ഫാക്ടറിയില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്

shortlink

Post Your Comments


Back to top button