COVID 19Latest NewsNewsIndia

വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് ; ഡിസംബർ 31 ന് ഈ ആനുകൂല്യങ്ങൾ അവസാനിക്കുകയാണ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പരിഗണിച്ച് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ, പെർമിറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെയുള്ള വാഹന രേഖകൾ പുതുക്കാനും ഇത്തരം രേഖകളുമായി നിരത്തിലിറങ്ങാനുമെല്ലാം അനുവദിച്ചിരുന്നു.കഴിഞ്ഞ 9 മാസങ്ങളായി ഈ ആനുകൂല്യങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഡിസംബർ 31 ന് ഈ ആനുകൂല്യങ്ങൾ അവസാനിക്കുകയാണ്.

Read Also : കൊവിഡ് വകഭേദം : ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഓഫീസുകളെല്ലാം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനിയും ഇളവ് നീട്ടാൻ സാധ്യതയില്ലെന്നാണ് വിവരം.ഡിസംബർ 31 വരെ മാത്രമെ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ്, ആർ സി ബുക്ക്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാൻ കഴിയൂ. ഇളവുകൾ നീട്ടിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയില്ലെങ്കിൽ ജനുവരി ഒന്ന് മുതൽ കാലാവധി കഴിഞ്ഞ ഇത്തരം രേഖകളുമായി നിരത്തിലിറങ്ങുന്നവർക്ക് വൻ തുക പിഴയായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button